പ്രസവശേഷം തുടരെ... തുടരെ... വയറുവേദന, രണ്ട് വർഷത്തിന് ശേഷം വയറ്റിൽ നിന്ന് പുറത്തെടുത്തത് അര മീറ്റർ നീളമുള്ള തുണികഷ്ണം

പ്രസവശേഷം തുടരെ... തുടരെ... വയറുവേദന, രണ്ട് വർഷത്തിന് ശേഷം വയറ്റിൽ നിന്ന് പുറത്തെടുത്തത് അര മീറ്റർ നീളമുള്ള തുണികഷ്ണം
Apr 25, 2025 09:21 PM | By VIPIN P V

ലഖ്നൗ: ( www.truevisionnews.com ) ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ 2023-ൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ അര മീറ്റർ നീളമുള്ള വസ്ത്രത്തിന്‍റെ ഭാഗം മറന്നുവെച്ചതായി പരാതി. ചികിത്സ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്ന് കുടുംബവും ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞു.

ഇടക്കിടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. ഗർഭിണിയായിരുന്ന യുവതിക്ക് 2023 നവംബർ14 ന് പ്രസവത്തെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ഇത് സംഭവിച്ചെതെന്ന് ഭർത്താവ് വികാസ് വർമ്മ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം തുടരെ വരുന്ന വയറുവേദന കാരണം വിരവധി വേദനസംഹാരികൾ കഴിക്കുകയും ചികിത്സ തേടുകയും ചെയ്തെങ്കിലും വേദനയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വികാസ് വ്യക്തമാക്കി.

അടുത്തിടെ യുവതി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ശരീരത്തിൽ നിന്ന് അര മീറ്റർ നീളമുള്ള വസ്ത്രം കണ്ടെടുത്തത്.

വസ്ത്രത്തിന്റെ ഭാഗം ഇനിയും പുറത്തെടുക്കാതിരുന്നാൽ മരണം സംഭവിക്കുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. ബക്‌സൺ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു ഗൗതം ബുദ്ധ നഗർ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

#continuous #abdominalpain #birth #two #years #half #meter #piece #cloth #removed #stomach

Next TV

Related Stories
ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

Jul 28, 2025 01:50 PM

ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്, മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി...

Read More >>
മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

Jul 28, 2025 12:36 PM

മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു....

Read More >>
കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

Jul 28, 2025 10:19 AM

കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jul 28, 2025 08:46 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള...

Read More >>
Top Stories

//Truevisionall